Advertisement

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും; ഐ.സി.സി

December 6, 2021
Google News 1 minute Read

2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.2022 ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ വെച്ചാണ് നടക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. ലോകറാങ്കിങ്ങില്‍ മുന്നിലുള്ള ആദ്യ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടും.

അവശേഷിക്കുന്ന നാല് ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മത്സരിക്കും. സൂപ്പര്‍ 12 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ​2022 ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ 13 ന് സമാപിക്കും. ഓസ്‌ട്രേലിയയിലെ ഏഴ് വേദികളിലായി മത്സരങ്ങള്‍ നടക്കും.

Read Also : ലോകത്തെ സ്വാധീനിച്ച വനിതകൾ; പട്ടികയിൽ ഇടംപിടിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പതിനഞ്ച് വയസുകാരിയും…

അഡ്‌ലെയ്ഡ്, ബ്രിസ്‌ബേന്‍, ഗീലോങ്, , ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നീ സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുക. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സിഡ്‌നിയും അഡ്‌ലെയ്ഡും വേദിയാകും.

Story Highlights : t20-worldcup-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here