കാക്കനാട് കൂട്ടബലാത്സംഗം; പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന ആരോപണവുമായി പരാതിക്കാരി

കൊച്ചി കാക്കനാട് മോഡലിനെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ പരാതിയുമായി പെണ്‍കുട്ടി. സംഭവത്തില്‍ പൊലീസ് നിലപാട് പ്രതികള്‍ക്ക് അനുകൂലമാണെന്ന് പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. മഹസ്സര്‍ തയ്യാറാക്കിയത് ഉള്‍പ്പെടെ അപാകതയുണ്ട്. ക്രിസ്റ്റീന റെസിഡന്‍സിയില്‍ മുറിയെടുത്ത് നല്‍കിയതല്ലാതെ പിടിയിലായ സലികുമാറിനെ നേരിട്ട് അറിയില്ല. സലിംകുമാറും സുഹൃത്തുക്കളും മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പരാതിക്കാരി പറഞ്ഞു.
കേസിലെ മുഖ്യപ്രതി സലിംകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഷമീര്‍, അജ്മല്‍, ക്രിസ്റ്റീന എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയതാണ് പെണ്‍കുട്ടി. ‘സലിംകുമാര്‍ എന്നയാളെ മുന്‍പ് പരിചയമില്ല. അയാളാണ് ക്രിസ്റ്റീന റെസിഡന്‍സിയില്‍ മുറിയെടുത്ത് നല്‍കിയത്. അവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം സലിംകുമാറും അജ്മലും ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചത്’. കെട്ടിടത്തിന്റെ ഉടമയായ ക്രിസിറ്റീന ഇതിനായി അവര്‍ക്ക് സഹായങ്ങള്‍ ചെയതുനല്‍കിയെന്നും പരാതിക്കാരി ആരോപിച്ചു.
Read Also : പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ല; കേസുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ പിതാവ്
പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നിസഹരണമാണ് ഉണ്ടായതെന്നും പരാതിക്കാരി പറഞ്ഞു. കൃത്യമായ മഹസ്സര്‍ തയ്യാറാക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. അതേസമയം അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ മറവിലാണ് കൊച്ചിയില്‍ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്. പ്രതികളായ അജ്മല്‍, ഷമീര്‍, ക്രിസ്റ്റീന എന്നിവര്‍ ഒളിവിലാണ്. അതേസമയം അറസ്റ്റിലായ സലിംകുമാറും പെണ്‍കുട്ടിയും പരസ്പരം അറിയുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.
Story Highlights : kochi model rape case