Advertisement

പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ കൊല്ലപ്പെട്ട സംഭവം; ലങ്ക പ്രീമിയർ ലീഗിലെ പാക് താരങ്ങൾക്ക് സുരക്ഷ വർധിപ്പിച്ചു

December 7, 2021
Google News 1 minute Read

ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്ന പാകിസ്താൻ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് മുൻകരുതലെന്ന നിലയിൽ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചത്. മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഷൊഐബ് മാലിക്ക്, മുഹമ്മദ് ഉമർ, ഷൊഐബ് മഖ്സൂദ്, ഉസ്മാൻ ഷിൻവാരി, അഹ്മദ് ഷഹ്‌സാദ്, അൻവർ അലി, മുഹമ്മദ് ഇർഫാൻ എന്നീ പാക് താരങ്ങളാണ് ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്നത്. ഡിസംബർ അഞ്ചിന് ആരംഭിച്ച ലീഗ് 23ന് അവസാനിക്കും.

Story Highlights : lpl pak players security

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here