മുല്ലപ്പെരിയാർ: അടിയന്തര ഇടപെടല്‍ വേണം; കേരളം സുപ്രിംകോടതിയിലേക്ക്

മുല്ലപ്പെരിയാറിൽ രാത്രികാലങ്ങളില്‍ വെള്ളം തുറന്നുവിടുന്നതിനെതിരെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ നാളെ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.(Supreme court)
Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ
മുല്ലപ്പെരിയാറില്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും ആവശ്യപ്പെട്ട് ഇന്ന് കേരള എംപിമാര്‍. യുഡിഎഫ്, കേരള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
Story Highlights : mullaperiyar-dam-row-kerala-government-move-to-SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here