കൊലയാളി പരാമർശം; കെ.കെ രമ എംഎൽഎയെ കുറ്റ വിമുക്തയാക്കി

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന പരാമർശത്തിൽ കെ കെ രമ എംഎൽ എയെ കുറ്റ വിമുക്തയാക്കി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.
Read Also :ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ്
പി ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതി. വിഷയത്തിൽ കോടിയേരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് കെ കെ രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.
Story Highlights : P jayarajan – k k rama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here