ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ്

ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ത്രികോണ മത്സരത്തിന് വഴിയൊരുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

കഴിഞ്ഞ തവണ രണ്ടായി മത്സരിച്ച ആര്‍എംപിയും യുഡിഎഫും ഇത്തവണ ഒന്നായി. ടി.പി.ചന്ദ്രശേഖരന്റെ മുറിവുണാങ്ങാത്ത മണ്ണില്‍ യുഡിഎഫ് തീരുമാനപ്രകാരം കെ.കെ.രമ സ്ഥാനാര്‍ത്ഥിയും ആയി. 2016 ല്‍ മൂന്നു മുന്നണികള്‍ക്കുമെതിരെ തനിച്ചു പോരാടാനിറങ്ങിയ രമ ഇരുപതിനായിരത്തില്‍പരം വോട്ട് നേടിയിരുന്നു. അന്ന് എല്‍ഡി എഫ് വിജയിച്ചത് പതിനായിരത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ്. അങ്ങനെയെങ്കില്‍ യുഡിഎഫ് വോട്ടുകള്‍ കൂടി ചേര്‍ത്ത് ഇത്തവണ വിജയിക്കാമെന്ന് രമയും കൂട്ടരും പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കിലാണ് ഇടത് പ്രതീക്ഷ. കനത്ത പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുന്നണിക്ക് പുറത്തുള്ള സ്ഥാനാര്‍ത്ഥിയാണെങ്കിലും രമയ്ക്കു വേണ്ടി യുഡിഎഫും എല്‍ജെഡി സ്ഥാനാര്‍ത്ഥിയായ മനയത്ത് ചന്ദ്രനുവേണ്ടി സിപിഐഎമ്മും കരുതലോടെയാണ് നീങ്ങുന്നത്.

Story Highlights- k k rema, Vadakara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top