Advertisement

‘പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കില്ല’; രഹാനെയുടെ ഭാവിയിൽ പ്രതികരിച്ച് കോലി

December 7, 2021
Google News 2 minutes Read
Kohli Ajinkya Rahane future

ടെസ്റ്റ് ടീമിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ഭാവിയിൽ പ്രതികരിച്ച് നായകൻ വിരാട് കോലി. പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കില്ല എന്ന് കോലി പറഞ്ഞു. മാസങ്ങളായി മോശം ഫോമിലുള്ള രഹാനെയെ ടീമിൽ നിന്ന് മാറ്റിനിർത്തണമെന്ന് മുൻ താരങ്ങൾ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോലി നിലപാട് വ്യക്തമാക്കിയത്. (Kohli Ajinkya Rahane future)

“എനിക്ക് രഹാനെയുടെ ഫോമിൽ വിധികല്പിക്കാനാവില്ല. എനിക്ക് തോന്നുന്നത് ആർക്കും കഴിയില്ലെന്നാണ്. കൂടുതൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി അവർവർക്കാണ് അറിയുന്നത്. നിർണായക മത്സരങ്ങളിൽ വിഷമം പിടിച്ച സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്. ഒരാളിൽ സമ്മർദ്ദമുണ്ടാവുകയും ആളുകൾ ‘ഇനിയെന്താണ് സംഭവിക്കുക?’ എന്ന് ചോദിക്കുകയും ചെയ്യുന്നതിനെ ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. രഹാനെയാണെങ്കിലും മറ്റാരെങ്കിലും ആണെങ്കിൽ ഞങ്ങൾ അയാളെ പിന്തുണയ്ക്കും. പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കില്ല.”- ടെസ്റ്റ് പരമ്പര വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു.

Read Also : ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര; ന്യൂസീലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി

വാംഖഡെ ടെസ്റ്റിൽ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ 372 റൺസിന്റെ തകർപ്പൻ ജയമാണ് കുറിച്ചത്. 540 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് 167 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ജയന്ത് യാദവ് എന്നിവർ 4 വിക്കറ്റ് വീതം നേടി. ജയത്തോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ (1-0) സ്വന്തമാക്കി.

ഇന്ത്യ മുന്നോട്ടുവെച്ച 540 റണ്‍സിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. അഞ്ചിന് 140 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ന്യൂസീലന്‍ഡിന് 27 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ കിവികള്‍ അടിയറവു പറഞ്ഞു.

രണ്ടാം ഇന്നിംഗ്സിൽ വെറും 62 റൺസിന് പുറത്തായ കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 276-7 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്‌തതോടെ ഇന്ത്യയ്ക്ക് 539 റണ്‍സിന്‍റെ ആകെ ലീഡായി. ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റും നേടിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ നാല് പേരെ പുറത്താക്കി.

Story Highlights : Virat Kohli on Ajinkya Rahane’s future

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here