Advertisement

അഭിമാനത്തിന്റെ മൂന്നുവര്‍ഷങ്ങള്‍; ജാഗ്രതയോടെ യാത്ര തുടര്‍ന്ന് ട്വന്റിഫോര്‍

December 8, 2021
Google News 1 minute Read
twentyfour 3rd anniversary

മൂന്നാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍ ട്വന്റിഫോര്‍. വാര്‍ത്താ അവതരണത്തില്‍ പുതുമകള്‍ സമ്മാനിച്ച് ട്വന്റിഫോര്‍ മുന്നോട്ട് കുതിക്കുകയാണ്. 2018 ഡിസംബര്‍ 8 മുതലാണ് ട്വന്റിഫോര്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. പുത്തന്‍ സാങ്കേതിക സൗകര്യങ്ങളുടെ അനന്ത സാധ്യതയില്‍ ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു ട്വന്റിഫോര്‍. വാര്‍ത്തയുടെ കാണാപ്പുറങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ 24 മണിക്കൂറും മിഴി തുറന്ന ട്വന്റിഫോര്‍ പിറന്നാള്‍ ആഘോഷങ്ങളുടെ നിറവിലാണ്…

ചെറുതുടക്കത്തില്‍ നിന്ന് വമ്പന്‍ കുതിപ്പിന്റെ മൂന്നുവര്‍ഷങ്ങള്‍..ഇനിയൊരു വാര്‍ത്താചാനല്‍ എന്തിനെന്ന ചോദ്യത്തിന് കൂടി ഉത്തരമാവുകയായിരുന്നു. വാര്‍ത്തകളോട് മുഖം തിരിച്ചുനിന്നവരെ പോലും വാര്‍ത്താലോകത്തേക്ക് കൈപിടിച്ചുനടത്തിയെന്നത് മറ്റൊരു നേട്ടം. ഒടുവില്‍ മലയാളികളെ കൊണ്ട് ‘ഇതാണ് വാര്‍ത്താചാനല്‍’ എന്നുപറയിക്കാനായതും ട്വന്റിഫോറിന് മാത്രം.

സ്വീകരണമുറിയിലെത്തുന്ന വിരുന്നുകാരെ പോലെ അവതാരകരും റിപ്പോര്‍മാരും. ഓരോ ജനകീയ പ്രശ്‌നവും വീട്ടുകാര്യം പോലെ ഏറ്റെടുത്ത് പരിഹാരം കാണുമ്പോള്‍ സഫലമാകുന്നത് നാടിന്റെ ന്യൂസ് ഡസ്‌ക് എന്ന ആശയമാണ്. വാര്‍ത്തകളെ പാര്‍ട്ടിക്കൊടിക്കീഴിലാക്കാതെ വസ്തുതയുടെ കുടക്കീഴിലാക്കിയാണ് ട്വന്റിഫോര്‍ പ്രേക്ഷകരിലേക്കെത്തിയത്. തെല്ലൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പക്ഷപാതമാകുമായിരുന്ന വാര്‍ത്തകളെ പോലും വിവരത്തുണ്ട് എന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ ട്വന്റിഫോറിന്റെ ശക്തമായ എഡിറ്റോറിയല്‍ നയത്തിനായി.

തൃശൂര്‍ പൂരവും കലോത്സവങ്ങളും വിവിധയിടങ്ങളിലെ റിപ്പോര്‍ട്ടേഴ്‌സുമൊക്കെ ന്യൂസ് ഫ്‌ളോറിലേക്ക് ചേക്കേറുന്ന നവീന സാങ്കേതിക വിദ്യകളും മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ട്വന്റിഫോറാണ്. മൂന്നുവര്‍ഷങ്ങളില്‍ നിരവധി ജീവിതങ്ങളില്‍ പോസിറ്റീവായ മാറ്റം വരുത്താനായി എന്ന ചാരുതാര്‍ത്ഥ്യത്തോടെയാണ് ട്വന്റിഫോര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. വരും ദിവസങ്ങളിലും ജനപക്ഷത്ത് കൂടുതല്‍ കരുത്തോടെ ഉണ്ടാകുമെന്ന ഉറപ്പാണ് ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പിറന്നാള്‍ സമ്മാനം. ഒപ്പം ഒരുപിടി പുത്തന്‍ കാഴ്ചകളും വാര്‍ത്താ പരിപാടികളും…

Story Highlights : twentyfour 3rd anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here