Advertisement

ധീര സൈനികർക്ക് ആദരം; അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും

December 9, 2021
Google News 2 minutes Read

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള 13 പേര്‍ക്കും അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും
അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി രാംനാഥ് ഗോവിന്ദ് അന്തിമോപചാരം അർപ്പിക്കാൻ എത്തുമെന്ന് അറിയിച്ചെങ്കിലും ഇന്ന് എത്തില്ലെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് 13 പേരുടെ മൃതദേഹങ്ങളും സുലൂരിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. 9 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് സൈനികരുടെ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര- വ്യോമ- നാവിക സേനാ തലവൻമാരും സൈനികര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

Read Also : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും

ജനറൽ ബിപിൻ റാവത്തിൻറയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്.

Story Highlights : PM Modi, Rajnath Singh pay tribute to CDS Gen Bipin Rawat, soldiers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here