ഡൽഹിയിലെ വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ വായു മലിനീകരണ പ്രശ്‌നം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
വായു മലിനീകരണം കുറയ്ക്കാൻ കേന്ദ്രസർക്കാരും, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും.
Read Also : സൈനികരുടെ മൃതദേഹം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചു; രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്ത്യാഞ്ജലിയർപ്പിക്കും
വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വരും.
Story Highlights : delhi air pollution supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here