സൈനികരുടെ മരണം ആഘോഷിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ

സൈനികരുടെ മരണം ആഘോഷിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. സാമൂഹിക മാധ്യമങ്ങളിലൂടെ ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചവര്‍ക്കെതിരെ ഐ.ടി നിയമപ്രകാരം കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണം ആഘോഷിക്കുന്നത് ഇടതുജിഹാദികളാണെന്ന് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് ഭരണത്തിന്‍റെ തണലില്‍ എല്ലാ സഹായവും ലഭിക്കുന്നുവെന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഗവണ്‍മെന്‍റ് പ്ലീഡർ മോശമായ പരാമർശങ്ങൾ നടത്തി. സര്‍ക്കാര്‍ ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നുള്ളത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാത്തതും. സര്‍ക്കാര്‍ വക്താക്കള്‍ ഈ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് ഖേദകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Read Also : ഭാവി ദൗത്യങ്ങൾക്കായി നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; ഇന്ത്യൻ വംശജൻ അനിൽ മേനോനും സംഘത്തിൽ
അതെ സമയം അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ പരാമര്‍ശങ്ങളില്‍ ‘ഒന്നും പറയാനില്ലെന്ന്’ സുരേന്ദ്രന്‍ പ്രതികരിച്ചു. അഡ്വ. രശ്മിത രാമചന്ദ്രനെതിരെ കേസെടുക്കണമെന്നും ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Story Highlights : left-jihadists-celebrate-bipin-rawats-death-k-surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here