ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തത് ഇഷ്ടപ്പെട്ടില്ല; അയൽവാസിയെ കൊലപ്പെടുത്തി യുവാവ്

ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്തതിന് അയൽവാസിയെ കൊലപ്പെടുത്തി യുവാവ്. 25 വയസ്സുകാരനായ മുംബൈ സ്വദേശിയാണ് വീടിനു പുറത്ത് ഉച്ചത്തിൽ പാട്ട് പ്ലേ ചെയ്ത സുരേന്ദ്ര കുമാർ ഗുന്നാർ എന്നയാളെ കൊലപ്പെടുത്തിയത്. പാട്ടിൻ്റെ ശബ്ദം കുറയ്ക്കാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും അയൽവാസി വഴങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു കൊല. സംഭവത്തിൽ പ്രതി സൈഫ് അലി ചാന്ദ് അലി ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്തിരുന്ന് റെക്കോർഡറിൽ പാട്ട് പ്ലേ ചെയ്യുകയായിരുന്ന സുരേന്ദ്ര കുമാറിനോട് പാട്ടിൻ്റെ ശബ്ദം കുറയ്ക്കാൻ പ്രതി ആവശ്യപ്പെട്ടു. എന്നാൽ, ഇത് സുരേന്ദ്ര കുമാർ നിരസിച്ചു. കുപിതനായ സൈഫ് അലി സുരേന്ദ്ര കുമാറിനെ അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതേ തുടർന്ന് സുരേന്ദ്ര കുമാർ ബോധരഹിതനായി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.
Story Highlights : man kills neighbour for playing loud music
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here