തമിഴ്‌നാട് ഈറോഡിൽ ക്ലോറിൻ വാതകം ശ്വസിച്ച് ഒരു മരണം; 13 പേർ ആശുപത്രിയിൽ

തമിഴ്‌നാട് ഈറോഡിൽ ക്ലോറിൻ വാതകം ശ്വസിച്ച് ഒരാൾ മരിച്ചു. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിലാണ്.
ചിത്തോട് ബ്ലീച്ചിങ്ങ് നിർമാണ ഫാക്ടറിയിലാണ് വാതകം ചോർന്ന് അപകടം സംഭവിച്ചത്. നിർമാണത്തിനിടെ ലിക്വിഡ് ക്ലോറിൻ വാതകം ചോരുകയായിരുന്നു. നടു പാളയം ഗ്രാമത്തിലെ ദാമോദരൻ (40) ആണ് മരിച്ചത്.
Read Also : കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിന് സ്ഥലം മാറ്റം
വാതക ചോർച്ചയുണ്ടായി അൽപ സമയത്തിന് ശേഷം തന്നെ ദാമോദരൻ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് ജില്ലാ കളക്ടർ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ചിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights : erode chlorine leake one dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here