Advertisement

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം, സംഘടനാ റിപ്പോർട്ടിൽ ഘടകങ്ങൾക്ക് വിമർശനം

December 11, 2021
Google News 1 minute Read

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം സംഘടനാ റിപ്പോർട്ടിൽ ഘടകങ്ങൾക്ക് വിമർശനം. പാർട്ടി മൂല്യങ്ങൾ ഉറപ്പാക്കാൻ ഓരോ പാർട്ടി ഘടകങ്ങളും തയാറാകണെമന്ന് റിപ്പോർട്ടിൽ പറയുന്നു. പേരാവൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ പാർട്ടി കീഴ്ഘടകങ്ങൾക്ക് വീഴ്ച്ച പറ്റി. എം വി ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശന പരാമർശം.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി ഘടകങ്ങളും നേതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാര്‍ട്ടിയുടെ തണലില്‍ വളരാന്‍ ഇത്തരം സംഘടനകളെ അനുവദിക്കരുത്. ക്വട്ടേഷന്‍ സംഘങ്ങളുടെ കടന്നു വരവ് ശ്രദ്ധിക്കുകയും, ഇത്തരക്കാര്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി ഘടകങ്ങള്‍ പരിശോധിക്കുകയും ചെയ്യണം. ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് എടുത്തതാണെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also : പി ജി ഡോക്‌ടേഴ്‌സ് സമരം; സർക്കാർ സ്വീകരിച്ചത് അനുകൂല നിലപാട്, വിഷയം കോടതിയുടെ പരിഗണനയിൽ: ആരോഗ്യമന്ത്രി

കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തെരഞ്ഞെടുപ്പ് വിഷയങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ കോര്‍പറേഷനിലെയും, കടമ്പൂരിലെയും കനത്ത പരാജയം പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. രണ്ടും വലിയ തിരിച്ചടിയാണ്. കെ റെയില്‍ പദ്ധതി തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നു, എന്നാല്‍ ഇന്ന് അവര്‍ തന്നെ പദ്ധതിയെ എതിര്‍ക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Story Highlights : mv-rajarajan-against-gunda-gang-in-kerala-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here