Advertisement

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

December 12, 2021
Google News 1 minute Read

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചേക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസമായി തുടരുന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് പഴങ്ങാടിയിലാണ് സമാപന സമ്മേളനം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും.

Read Also : ലോകകോടീശ്വരൻ ഇലോൺ മസ്‌ക് തന്റെ അവസാന വീടും വിറ്റു; ലക്ഷ്യം ചൊവ്വയിലൊരു കോളനി

അതേസമയം സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന നഗരിയിൽ കർഷക സമര വിജയ ദിനം ആഘോഷിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐതിഹാസിക കർഷക സമര വിജയം സമ്മേളന നഗരിയിൽ മധുരം പങ്കിട്ടാണ് പ്രതിനിധികൾ ആഘോഷിച്ചത്. അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഈ മാസം 14 മുതല്‍ 16 വരെ കളമശ്ശേരിയില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 ന് പി ബി അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സെമിനാറുകള്‍ സാംസ്‌കാരിക പരിപാടികള്‍, കലാവിരുന്ന്, തുടങ്ങി വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ജില്ലയിലെ 41618 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഏരിയാ സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളും നിലവിലുള്ള ജില്ലാ കമ്മറ്റി യിലെ 39 അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. കളമശ്ശേരി ആശിഷ് കണ്‍വന്‍ഷന്‍ സെന്ററിലെ അഭിമന്യു നഗറില്‍ 14 ന് രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Story Highlights : cpim-state-commitie-kannur-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here