സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല; കാലടി വി.സി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ഗവര്‍ണര്‍

സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ല. ഭിന്നത ഉണ്ടാകരുത് എന്നതുകൊണ്ടാണ് ചാന്‍സലര്‍ പദവി വേണ്ടാ എന്നുപറഞ്ഞത്. ചാന്‍സലര്‍ വിഷയത്തില്‍ കത്തയച്ചത് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതിനാലാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പുനര്‍നിയമനം അംഗീകരിക്കേണ്ടി വന്നത് സമ്മര്‍ദം മൂലമാണ്. കാലടി സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒറ്റപ്പേര് താന്‍ അംഗീകരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന നിലയില്‍ ഒരിക്കലും രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. ഓപ്പണ്‍ സര്‍വകലാശാലയില്‍ അധ്യാപകരെ നിയമിക്കാന്‍ ഒരു വര്‍ഷം എടുത്തു’. ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തി. കാലടി വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. വി സി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണര്‍ക്ക് വന്ന മാറ്റത്തിന്റെ കാര്യം അറിയില്ല. വിഷയം ചാന്‍സലറും കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘പ്രായോഗിക തലത്തില്‍ ഗവര്‍ണറുമായി അഭിപ്രായ വ്യത്യാസമുണ്ട്. മികവാര്‍ന്ന അക്കാദമിക വിദഗ്ധരെയാണ് തലപ്പത്ത് കൊണ്ടുവന്നത്. വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നത് പ്രഗത്ഭരുടെ സെര്‍ച്ച് കമ്മിറ്റിയാണ്. വി സി നിയമനത്തില്‍ രാഷ്ട്രീയമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. എല്ലാ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും എന്ന പ്രചാരണം ശരിയല്ല. അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. അതെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Read Also : ‘ഒത്തുതീര്‍പ്പിന് ഡല്‍ഹിയില്‍ പ്രത്യേകം ആളുണ്ട്’; വി.സി നിയമനത്തിൽ സർക്കാരിനും ഗവര്‍ണർക്കുമെതിരെ പ്രതിപക്ഷം
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ടെന്നും രാഷ്ട്രീയ അതിപ്രസരമുണ്ടെന്നുമുള്ള വാദങ്ങളുയര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിക്കുകയുണ്ടായി.
Story Highlights : govenor arif muhammad khan, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here