ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ എഫ്.സി പോരാട്ടം ഇന്ന്

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ എഫ്.സി പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരായ വിജയം നൽകിയത് ആശ്വാസകരമായ ഒന്നാണ്.
ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം. ഉറുഗ്വെ താരം അഡ്രിയാൺ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. സ്ട്രൈക്കർ അൽവാരോ വാസ്വസും മിന്നും ഫോമിലാണ്. സഹലും വിൻസന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് അനായാസം ജയിക്കാം.
Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി
ഗോൾ വലയ്ക്ക് കീഴിൽ ആൽബിനോ ഗോമസ് ഇല്ലാത്തത് തിരിച്ചടിയാണ്. യുവ ഗോള്‍കീപ്പര്‍ പ്രഭാസുഖാന്‍ ഗില്ലാകും പകരം ഗോൾകീപ്പറാവുക. അഞ്ച് മത്സരം കഴിഞ്ഞിട്ടും വിജയമറയാത്ത ഈസ്റ്റ് ബംഗാളിനും ഇന്നത്തെ മത്സരം നിർണായകമാണ്.
Story Highlights : kerala-blasters-to-repeat-victory-against-east-bengal-fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here