18
Jan 2022
Tuesday

ഇന്നത്തെ പ്രധാന വാർത്തകൾ (13-12-2021)

dec 13 news round up

ഗവർണർ നിയമോപദേശം തേടിയിട്ടില്ല : എജി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പ് ( dec 13 news round up )

സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷം ആയിരിക്കെ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പും കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടു. വി സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാറിനാണ് നിയമോപദേശം നൽകിയത് എന്നുമായിരുന്നു കൂടിക്കാഴ്ചക്കുശേഷം എജിയുടെ പ്രതികരണം.

പണിമുടക്കുമായി മുന്നോട്ടെന്ന് ഡോക്ടർമാർ; വലഞ്ഞ് രോഗികൾ

24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സർജ്ജന്മാർ പറഞ്ഞു.

പോത്തൻകോട് ഗുണ്ടാ കൊലപാതകം : ഒന്നാം പ്രതി സുധീഷ് ഉണ്ണി; മൂന്നാം പ്രതി ഭാര്യാ സഹോദരൻ

പോത്തൻകോട് ഗുണ്ടാ കൊലപാതകത്തിൽ പ്രാഥമിക പ്രതിപ്പട്ടികയായി. കേസിൽ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സ്ഥിരീകരണം.

സഹകരണ സംഘങ്ങൾ ബാങ്കുകളല്ല; കേരളത്തിന്റെ ആവശ്യം തള്ളി നിർമല സീതാരാമൻ

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

വിസി നിയമനം; ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മര്‍ദത്തിന് വഴങ്ങേണ്ട ആളല്ല ഗവർണർ; കോടിയേരി

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി.

വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന്

ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.

‘വൈസ് ചാൻസിലർ വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം’; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. വൈസ് ചാൻസിലർ നിയമനമായി ബന്ധപ്പെട്ടുള്ളത് ഗവർണറുടെ അനാവശ്യ വിവാദ സൃഷ്ടിയാണെന്നും വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും മുഖ പ്രസംഗത്തിൽ പറയുന്നുണ്ട്.

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു. പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.

Story Highlights : dec 13 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top