വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന്

ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.
പഞ്ചാബ് സ്വദേശിയാണ് ഹർണാസ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.
Read Also : ലോക സുന്ദരി കിരീടം ജെമൈക്കൻ സുന്ദരി ടോണി ആൻ സിങിന്
The new Miss Universe is…India!!!! #MISSUNIVERSE pic.twitter.com/DTiOKzTHl4
— Miss Universe (@MissUniverse) December 13, 2021
പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹർണാസ് തന്റെ 17-ാം വയസ് മുതൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. 2017 ൽ മിസ്സ് ചണ്ഡീഗഡായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Story Highlights : harnaaz sandhu miss universe 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here