Advertisement

വിസി വിവാദം; നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ

December 13, 2021
Google News 1 minute Read
vc controversy highcourt

കണ്ണൂർ സർവകലാശാല വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ.

നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമനരേഖകൾ കോടതി പരിശോധിക്കണമെന്നാണാവശ്യം. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗവും നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലാണ് പരാതിക്കാർ ഇടക്കാല അപേക്ഷ നൽകിയത്. ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.

Read Also : വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

എന്നാൽ ഇതിന് ശേഷമാണ് ഗവർണ്ണർ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയതെന്നും ഈ സാഹചര്യത്തിൽ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണ്ണറും പരസ്പരം കൈമാറിയ കത്തുകളും രേഖകളും പരിശോധിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

Story Highlights : vc controversy highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here