Advertisement

പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്; രോഗികളെ ബുദ്ധിമുട്ടിക്കരുത്; മന്ത്രി

December 13, 2021
Google News 1 minute Read
veena george

രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടർമാരോട് ആരോഗ്യ മന്ത്രി വീണാ ജോർജ്. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമരത്തെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്​‍. ശസ്ത്രക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല.

അതേസമയം 24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ അറിയിച്ചു. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സർജ്ജന്മാർ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ അറിയിച്ചു. വിഷയങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉറപ്പ് നൽകി. പി ജി ഡോക്ടേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു എന്നും ആരോഗ്യ വകുപ്പ് വിളിച്ച ചർച്ചയ്ക്ക് ശേഷം ഹൗസ് സർജ്ജന്മാര്‍ പ്രതികരിച്ചു.

Story Highlights : veena-george-on-doctors-strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here