Advertisement

പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്; പ്രതിമാസ വാടക 80 ലക്ഷം രൂപ

December 14, 2021
Google News 2 minutes Read
chipsan aviation gets kerala helicopter agreement

പൊലീസിന്റെ ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്‌സൺ ഏവിയേഷന്. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. ആറ് സീറ്റുള്ള ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. 20 മണിക്കൂർ ഹെലികോപ്റ്റർ പറത്താനാണ് കരാർ. അധിക മണിക്കൂറിന് 90,000 രൂപ വീതം അധികം നൽകണം. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകിയ ചിപ്‌സണെ കരാറിനായി തെരഞ്ഞെടുക്കുകയായിരുന്നു. ( chipsan aviation gets kerala helicopter agreement )

നേരത്തെ പവൻ ഹാൻസ് കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരുന്നത്. വാടകയ്ക്കും, ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു.

20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്. ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയാറായിരുന്നുവെങ്കിലും സർക്കാർ പവൻ ഹാൻസ് കമ്പനി തെരഞ്ഞെടുക്കുകയായിരുന്നു.

Read Also : ബഹിരാകാശത്ത് വെച്ച് യാത്രികർ ഇഷ്ടപ്പെടുന്നത് ഇന്ത്യൻ ഭക്ഷണം; കേരളം തന്റെ ഇഷ്ട സ്ഥലമാണെന്നും നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ…

ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

Story Highlights : chipsan aviation gets kerala helicopter agreement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here