‘കോൺഗ്രസിന്റെ പ്രവർത്തനം ഭൂപ്രഭുക്കന്മാരെ പോലെ’; മമത ബാനർജി

തൃണമൂൽ നേതൃത്വം കോൺഗ്രസ് അംഗീകരിക്കണമെന്ന് ആവർത്തിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പി യെ പ്രതിരോധിക്കൻ കോൺഗ്രസിന് ഒന്നുംചെയ്യാൻ സാധിക്കില്ലെന്ന് തെളിയിച്ചു.ഗോവയിൽ ഉൾപ്പെടെ ബി ജെ പി യെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസിന് കഴിയൂവെന്ന് മമത പറഞ്ഞു . തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ് അംഗമാകണെമന്നും മമത ആവശ്യപ്പെട്ടു. വസ്തുക്കൾക്ക് നിരക്കാത്ത അവകാശവാദം ഉന്നയിച്ചാൽ കോൺഗ്രസിന് ജനപിന്തുണ കൂടില്ലെന്നും കോൺഗ്രസിന്റെ പ്രവർത്തനം ഭൂപ്രഭുക്കന്മാരെ പോലെയെന്നും മമത കൂട്ടിച്ചേർത്തു.
ഗോവ സന്ദര്‍ശനത്തിലാണ് മമത ബാനര്‍ജി ഇപ്പോള്‍. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മമത ഗോവയിലെത്തുന്നത്. ബംഗാളിന് പുറത്തേക്ക് കാലെടുത്തുവയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഗോവയിലെ കാര്യങ്ങള്‍ മമത ബാനര്‍ജി നേരിട്ടാണ് നോക്കുന്നത്. മഹുവ മൊയ്ത്ര എംപിക്ക് സംസ്ഥാന ചുമതലയുണ്ടെങ്കിലും മമത കൂടുതലായി ഇവിടെ ഇടപെടുന്നുണ്ട്.
ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് മമത പറഞ്ഞു. എന്നാല്‍ തൃണമൂല്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയല്ല. ഒരു മതത്തോടും പ്രത്യേക താല്‍പ്പര്യമോ വെറുപ്പോ ഇല്ല. സാമുദായിക ഐക്യമാണ് തൃണമൂലിന്റെ മുഖമുദ്രയെന്നും മമത ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.
Story Highlights : mamta banerjee – Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here