വിസി നിയമനങ്ങൾ സുതാര്യം, ഗവർണറുടെ നിലപാടിൽ രാഷ്ട്രീയം; മുഖ്യമന്ത്രി

ഗവർണറുടെ നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വി.സി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഒരിടപെടലും നടത്തിയിട്ടില്ല. നിയമനങ്ങളെല്ലാം സുതാര്യമാണെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. വിസി പുനര്‍ നിയമന വിവാദങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ്. വിസിയുടെ നിയമനങ്ങൾ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിസിയുടെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി. ഇതോടെ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാം. പുനർ നിയമനം സാധാരണ നടപടിയെന്ന് വൈസ് ചാൻസലറും പ്രതികരിച്ചു. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോൾ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലർ കൂടിയായ ഗവർണർക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങൾ പഠിച്ചിട്ട് തന്നെയാകാം ഗവർണർ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : pinarayi-vijayan-criticising-governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here