Advertisement

സ്വാതന്ത്ര്യം കിട്ടി ഏഴ് ദശാബ്‌ദങ്ങൾക്ക് ശേഷം ഗ്രാമത്തിലേക്ക് ആദ്യമായി വൈദ്യുതി…

December 16, 2021
Google News 1 minute Read

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിനോദ സഞ്ചാര കേന്ദ്രമാണ് ലഡാക്ക്. ലഡാക്കിലെ ഫോട്ടോസ്‌കാർ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ച വാർത്ത ഏറെ കൗതുകമുള്ള വാർത്തയായിരുന്നു. എന്താ കാര്യമെന്നല്ലേ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഏഴ് ദശാബ്‌ദങ്ങൾക്ക് ശേഷമാണ് ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത് എന്നാണ് ഇതിന്റെ പ്രത്യേകത. ഇത്രയും കാലം ഈ ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു.

ലേഹ് എയർപോർട്ടിൽ നിന്ന് 165 കിലോമീറ്റർ മാറിയാണ് ഫോട്ടോസ്‌കാർ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 15,620 അടി ഉയരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് സിസിർ-ലാ ചുരത്തിലൂടെയാണ് വഴിയുള്ളത്. അതും വേനൽക്കാലങ്ങളിൽ മാത്രം. ശൈത്യകാലങ്ങളിൽ താഴ്വാരങ്ങളും റോഡുകളും മഞ്ഞുമൂടുന്നതിനാൽ അപകട സാധ്യത ഉള്ളതിനാലും ഇങ്ങോട്ടുള്ള പ്രവേശനം നിർത്തിവെയ്ക്കും. പുറത്തുള്ളവർക്ക് ഇങ്ങോട്ടും ഗ്രാമത്തിന് അകത്ത് നിന്ന് പുറത്തേക്കും ബന്ധപ്പെടാൻ സാധിക്കില്ല.

വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ ലേയിൽ നിന്ന് അടുത്ത് സ്ഥിതി ചെയുന്ന ഇവിടെ വൈദ്യുതി എത്തിയത് ഈ പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്. ഗ്രാമവാസികളും ഗ്രാമത്തിൽ വൈദ്യുതി എത്തിയതിന്റെ സന്തോഷത്തിലാണ്. കുട്ടികളുടെ പഠനത്തിനും വിദ്യാഭ്യാസത്തിനും ഇത് സഹകരമാകുമെന്നും അവർ പറഞ്ഞു.

വിനോദ സഞ്ചാരത്തിന് ഇത്ര പ്രാധാന്യമുള്ള ഇവിടേക്ക് വൈദ്യതി പോലും എത്തുന്നത് ഇപ്പോഴാണ്. ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങളിലേക്കും വൈദ്യുതി ഈ അടുത്ത് തന്നെ ലഭിക്കുമെന്നാണ് വാർത്ത. ഈ സുന്ദരഗ്രാമത്തിന്റെ മനോഹര കാഴ്ചകൾ കാണാൻ നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്.

Story Highlights : fotoskar gets electricity for the first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here