Advertisement

സമരം തുടരുന്ന കായികതാരങ്ങളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

December 16, 2021
Google News 1 minute Read

സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന്‍ ഇന്ന് ചർച്ച നടത്തും. ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.

580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രി പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

ചർച്ചയിൽ അനുകൂലമായ സമീപനമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ തീരുമാനം. ഇവര്‍ക്ക് എന്ന് ജോലി ലഭിക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ സമരം അവസാനിപ്പിച്ചേക്കും.

Story Highlights : sportspersons-strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here