Advertisement

തലച്ചുമട് മേഖലയിൽ ജോലി ചെയുന്നത് ലക്ഷക്കണക്കിന് ആളുകൾ; അവരുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്നില്ല; പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി

December 16, 2021
Google News 2 minutes Read

തലച്ചുമട് നിരോധിക്കണമെന്ന പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. ചുമട്ട് തൊഴിൽ നിർത്തണമെന്ന് ഉദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലച്ചുമട് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. അവരുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്നില്ല. കേസിൽ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.

Read Also : “ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം

അതേസമയം അഞ്ച് വർഷത്തോളം അവധിയെടുത്ത അധ്യാപകർക്ക് താക്കിതുമായി ഹൈക്കോടതി രംഗത്തെത്തി. അവധിയെടുത്ത അധ്യാപകർക്ക് ജോലി നഷ്ടപ്പെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് വർഷത്തിന് ശേഷം അവധി നീണ്ടാൽ സർവീസ് അവസാനിച്ചതായി കണക്കാക്കാം. എയ്‌ഡഡ്‌ അധ്യാപകർക്ക് 5 വർഷത്തിലധികം അവധി അനുവദനീയമല്ല. അധ്യാപകനായിരിക്കെ അവധിയെടുത്ത എറണാകുളം സ്വദേശി ഷാജി ജോസഫിന്റെ ഹർജിയിലാണ് ഉത്തരവ്.

Story Highlights : headload- should not- banned says -kerala high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here