പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കും,101 ശതമാനം വിജയമുറപ്പ് ; ക്യാപ്റ്റൻ അമരീന്ദർ സിംഗ്

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 101 ശതമാനം വിജയമുറപ്പെന്ന് പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർസിംഗ്. കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിംഗിന്‍റെ പ്രസ്താവന.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുമായി സഖ്യ ചർച്ചകള്‍ ആദ്യമേ തന്നെ ആരംഭിച്ച അമരീന്ദർ കർഷക ബില്ലുകൾ പിൻവലിച്ചതിനെ തുടർന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.
‘ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുമായി ചേർന്ന് പഞ്ചാബ് ഭരണം പിടിക്കും. 101 ശതമാനം വിജയം ഉറപ്പുണ്ടെന്നും’ അമരീന്ദർ പറഞ്ഞു.
Story Highlights : amarindhar-singh-on-bjp-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here