കൂനൂർ അപകടത്തിൽ മരിച്ച സൈനികരെ സിപിഐഎം അപമാനിച്ചെന്ന് ബിജെപി

സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവരെ കമ്മ്യൂണിസ്റ്റ് പാർട്ടി അപമാനിച്ചതായി ബിജെപി. ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് ബിജെപി കേന്ദ്രമന്ത്രിമാരാണ്. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, രാജ്യവർധൻ സിംഗ് റാഥോഡ് എന്നിവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അപകടത്തിൽ വീരമൃത്യു വരിച്ച സേനാ അംഗങ്ങളെ കുറിച്ച് സിപിഐഎം ഗ്രൂപ്പുകളിൽ മോശം പ്രചാരണം. ദേശസുരക്ഷയെ ബാധിക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.(bjp)
Read Also : വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…
അതേസമയം കൂനൂരിൽ ഹെലികോപ്റ്റർ അപകടം ഉണ്ടായ പ്രദേശം സന്ദർശിക്കാൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്നും ഏറ്റവും ആദ്യം എത്താവുന്നത് അദ്ദേഹത്തിനായിരുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവർക്കെതിരെ നടത്തുന്ന പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലാ നിയമനം സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രി ഗവർണറെ അപമാനിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : bjp-against-cpim-party-on helicoptercrash-officers-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here