ഷെയ്ക് പി ഹാരിസ് എൽജെഡിയിൽ നിന്ന് രാജിവച്ചു

ഷെയ്ക് പി ഹാരിസ് എൽജെഡിയിൽ നിന്ന് രാജിവച്ചു. എം വി ശ്രെയാംസ് കുമാർ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് രാജി. അങ്കത്തിൽ അജയകുമാർ, വി രാജേഷ് പ്രേം എന്നിവരും രാജിവച്ചതായി ഷെയ്ക് പി ഹാരിസ് പറഞ്ഞു. എൽ ജെ ഡി സംസ്ഥാന പ്രസിഡന്റിന്റെ നയങ്ങളൊട് ചേർന്ന് പോകാൻ പ്രയാസമുണ്ടെന്ന് ഷെയ്ക് പി ഹാരിസ് ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം പ്രസിഡന്റിനെന്ന് രാജിവച്ചവർ പറഞ്ഞു. പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി അറിയിച്ച് എം വി ശ്രെയാംസ് കുമാറിന് കത്ത് നൽകി.
എല്‍ജെഡി സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃമാറ്റം വേണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുവാനോ പരിഹരിക്കുവാനോ ശ്രമിച്ചില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തതായും ഷെയ്ക്ക് പി ഹാരിസ് രാജി കത്തില്‍ ആരോപിച്ചു. പാ
ര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായതായും ഷെയ്ക് പി ഹാരിസ് ആരോപിച്ചു.
Story Highlights : collective-resignation-in-ljd-sheikh-p-harris-