Advertisement

ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍; ജലവിതരണത്തിൽ നിയന്ത്രണം

December 17, 2021
Google News 1 minute Read

കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലത്തെ ശുദ്ധീകരണശാലയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ ഇരുപതാം തീയതി ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അസി. ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ സബ്‌ ഡിവിഷന്‍ എക്ടിക്യൂട്ടീവ്‌ എൻജിനീയര്‍ അറിയിച്ചു.

കുര്യാത്തി, പാറ്റൂര്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന തമ്പാനൂര്‍, ഫോര്‍ട്ട്‌, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാല്‍, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്‌, പാസ്പോര്‍ട്ട്‌ ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണത്തില്‍ നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

Story Highlights : control-of-water-supply

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here