Advertisement

ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി ആൻഡി ഫ്ലവർ

December 17, 2021
Google News 1 minute Read

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ പരിശീലകനായി സിംബാബ്‌വെയുടെ മുൻ സൂപ്പർ താരം ആൻഡി ഫ്ലവർ. പഞ്ചാബ് കിംഗ്സിൻ്റെ സഹ പരിശീലകനായിരുന്ന താരം ഈ മാസാദ്യം സ്ഥാനം ഒഴിഞ്ഞിരുന്നു. ആൻഡി ഫ്ലവറിനൊപ്പം ന്യൂസീലൻഡിൻ്റെ മുൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ മുൻ പരിശീലകനുമായ ഡാനിയൽ വെട്ടോറിയെയും സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഒടുവിൽ വെട്ടോറിയെ മറികടന്ന് ഫ്ലവർ ടീം പരിശീലകനാവുകയായിരുന്നു.

ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കുമെന്ന് സൂചനയുണ്ട്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഐപിഎലിൽ 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡെയിൽ സ്റ്റെയ്ൻ.

അതേസമയം, ട്രെവർ ബെയ്‌ലിസിനു പകരം ടോം മൂഡി സൺറൈസേഴ്സ് മുഖ്യ പരിശീലകനാവും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്നു മൂഡി. മൂഡിക്കൊപ്പമാവും ബെയ്‌ലിസ് പ്രവർത്തിക്കുക. മുൻ ദേശീയ താരം ഹേമങ് ബദാനിയും സൺറൈസേഴ്സ് പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

Story Highlights : Lucknow confirm Andy Flower as head coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here