ഐ എസ് എൽ 2021; ഒഡിഷയെ തകർത്ത് ചെന്നൈയിൻ മൂന്നാം സ്ഥാനത്ത്

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ തകർത്ത് ചെന്നൈയിൻ എഫ്.സി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ചെന്നൈയിന്റെ ജയം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാത്തതാണ് ഒഡിഷയ്ക്ക് തിരിച്ചടിയായത്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി ചെന്നൈയിൻ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ജർമൻപ്രീത് സിങ്, മിർലൻ മുർസയെവ് എന്നിവരാണ് ചെന്നൈയിനായി ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ഹാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 23-ാം മിനിറ്റിൽ തന്നെ ജർമൻപ്രീതിലൂടെ ചെന്നൈയിൻ ആദ്യ ഗോൾ നേടി. തുടർന്ന് 63-ാം മിനിറ്റിൽ മുർസയെവിലൂടെ ചെന്നൈയിൻ രണ്ടാം ഗോൾ നേടി ലീഡുയർത്തി. എന്നാൽ 85-ാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഉപഗോഗിക്കാൻ ചെന്നൈയിന് കഴിഞ്ഞില്ല. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ജാവിയർ ഹെർണാണ്ടസാണ് ഒഡിഷയുടെ ആശ്വാസ ഗോൾ നേടിയത്.
Story Highlights : isl-2021-22-chennaiyin-fc-beat-odisha-fc-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here