കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്, ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം പി ബിയിൽ ചർച്ചയായി. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടെന്ന് പൊളിറ്റ് ബ്യൂറോയിൽ വിമർശനം.(CPIM)
കോൺഗ്രസ് ദുർബലമാകുന്നു. പ്രാദേശിക പാർട്ടികളാണ് ബിജെപിയെ നേരിടാൻ ഫലപ്രദമെന്നും പൊളിറ്റ് ബ്യൂറോ. സിപിഐഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ബംഗാൾ മോഡൽ സഖ്യങ്ങൾ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.
Story Highlights : sitaram-yechuri-says-politburo-approved-the-draft-political-resolution-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here