ആഷസ്; ഇംഗ്ലണ്ടിന് പടുകൂറ്റൻ വിജയലക്ഷ്യം

അഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് പടുകൂറ്റൻ വിജയലക്ഷ്യം. 468 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഒരു ദിനം പൂർണമായും അവശേഷിക്കെ സമനില നേടുക പോലും ഇംഗ്ലണ്ടിന് അപ്രാപ്യമാവും. രണ്ടാം ഇന്നിംഗ്സിൽ ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, റോറി ബേൺസ് എന്നിവരാണ് പുറത്തായി. ഓസ്ട്രേലിയക്കായി ഝൈ റിച്ചാർഡ്സൺ രണ്ട് വിക്കറ്റ് വീഴ്ത്തി. (ashes england runs win)
രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 230 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ലബുഷെയ്നും ട്രാവിസ് ഹെഡും 51 റൺസ് വീതം നേടിയപ്പോൾ കാമറൂൺ ഗ്രീൻ 33 റൺസ് നേടി പുറത്താവാതെ നിന്നു. 237 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗിൽ ഇറങ്ങിയ ഓസ്ട്രേലിയ ഇതോടെ ലീഡ് 467 ആക്കി ഉയർത്തി.
മറുപടി ബാറ്റിംഗിൽ ഹസീബ് ഹമീദ് (0) വേഗം മടങ്ങിയെങ്കിലും ഡേവിഡ് മലാനും റോറി ബേൺസും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ മലാൻ (20) നെസറിനു മുന്നിൽ വീണു. തുടർന്ന് ക്യാപ്റ്റൻ ജോ റൂട്ടും റോറി ബേൺസും ചേർന്ന് വീണ്ടും ഒരു കൂട്ടുകെട്ടുയർത്തി. ബേൺസിനെ (34) പുറത്താക്കിയ ഝൈ റിച്ചാർഡ്സൺ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി നൽകി. നിലവിൽ റൂട്ടും (17) സ്റ്റോക്സും (0) ക്രീസിൽ തുടരുകയാണ്.
Story Highlights : ashes england need 468 runs to win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here