Advertisement

ഇരട്ട കൊലപാതകം; ലക്ഷ്യം വർഗീയ കലാപമെന്ന് ഡി.വൈ.എഫ്.ഐ

December 19, 2021
Google News 1 minute Read

ആലപ്പുഴ ഇരട്ട കൊലപാതകം വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ യുവജന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും വർഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം. ആർ.എസ്.എസ് – എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം. വർഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിൻ്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി വൈ എഫ് ഐ അഭ്യർത്ഥിച്ചു.

Story Highlights : dyfi-on-alappuzha-murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here