Advertisement

ബൗൾഡ് ആയിട്ടും അപ്പീൽ ചെയ്യാതെ എതിർ ടീം; കളി തുടർന്ന് ബാറ്റർ: വിഡിയോ

December 19, 2021
Google News 2 minutes Read

ക്ലീൻ ബൗൾഡ് ആയിട്ടും എതിർ ടീം അപ്പീൽ ചെയ്തില്ലെങ്കിൽ എന്താവും വിധി? അതിനുള്ള ഉത്തരം ഇന്ന് ഓസ്ട്രേലിയയിലെ വനിതാ നാഷണൽ ക്രിക്കറ്റ് ലീഗിൽ കണ്ടു. ടാസ്മാനിയ ടൈഗേഴ്‌സും ക്യൂൻസ് ലാൻഡും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ക്വീൻസ്‌ലാൻഡ് ഇന്നിംഗ്സിൻ്റെ 13ആം ഓവറിലാണ് സംഭവം നടന്നത്. ജോർജിയ വോൾ ആയിരുന്നു ബാറ്റർ. വോളിനെ ബെലിൻഡ വക്കരേവ ക്ലീൻ ബൗൾഡായെങ്കിലും ടാസ്മാനിയ ടീമിലെ ആരും അപ്പീൽ ചെയ്തില്ല. ഇതോടെ അമ്പയർ ബെയിൽസ് എടുത്ത് തിരികെവെക്കുകയും വോൾ ബാറ്റിംഗ് തുടരുകയും ചെയ്തു. ക്രിക്കറ്റ് നിയമത്തിലെ 31.1 പ്രകാരം ഫീൽഡിങ് ടീം അപ്പീൽ ചെയ്യാതെ ഔട്ട് വിധിക്കാൻ അമ്പയർക്കാവില്ല.

ഇങ്ങനെ ഒരു ‘ലൈഫ്’ ലഭിച്ചിട്ടും അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കാനേ വോളിന് കഴിഞ്ഞുള്ളൂ. 60 പന്തിൽ 31 റൺസെടുത്ത് താരം പുറത്തായി. 48 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്ത ക്വീൻസ്‌ലാൻഡിനെ ടാസ്മാനിയ അനായാസം കീഴടക്കി. നിക്കോള കാരി സെഞ്ചുറി നേടിയപ്പോൾ അവർ 45.1 ഓവറിൽ ലക്ഷ്യം കണ്ടു.

Story Highlights : Fielders fail to appeal, batter survives despite being clean bowled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here