പൊരുതിവീണ് കിഡംബി ശ്രീകാന്ത്; അഭിമാന വെള്ളിയോടെ മടക്കം

ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനൽ പോരാട്ടത്തിൽ സിംഗപുരിന്റെ ലോ കീൻ യൂവിനോടാണ് ശ്രീകാന്ത് കീഴടങ്ങിയത്. പരാജയപ്പെട്ടെങ്കിലും കീൻ യൂവിന് വെല്ലുവിളി ഉയർത്താൻ ശ്രീകാന്തിനു കഴിഞ്ഞു. ഇതോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി. സ്കോർ 15-21, 20-22
ആദ്യ സെറ്റ് 15-21 എന്ന സ്കോറിന് കീ യൂ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ശ്രീകാന്ത് തിരിച്ചടിച്ചു. റാലികളും ബ്രേക്കുകളും കണ്ട ആവേശപ്പോരിൽ 20-22 എന്ന സ്കോറിനായിരുന്നു സിംഗപ്പൂർ താരത്തിൻ്റെ ജയം. ആദ്യ സെറ്റിൽ 9-3 എന്ന നിലയിൽ പിന്നിലായിരുന്ന താരം അവിശ്വസനീയമായി തിരികെവന്നാണ് സെറ്റ് സ്വന്തമാക്കിയത്.
സെമിഫൈനലിൽ ഇന്ത്യൻ താരം ലക്ഷ്യ സെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിൽ എത്തിയത്. മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിലാണ് ശ്രീകാന്തിൻ്റെ ജയം. സ്കോർ- 17-21, 21-14, 21-17.
ലക്ഷ്യ സെന്നിനോട് ആദ്യ സെറ്റ് അടിയറ വച്ചതിനു ശേഷമാണ് ശ്രീകാന്ത് ജയിച്ചുകയറിയത്. ആദ്യ സെറ്റ് ലക്ഷ്യ 17-21 എന്ന നിലയിൽ സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റ് 21-14 എന്ന സ്കോറിൽ സ്വന്തമാക്കിയ ശ്രീകാന്ത് മൂന്നാം സെറ്റിൽ 21-17 എന്ന സ്കോറിനു വിജയിച്ചു.
1983ൽ പ്രകാശ് പദുക്കോണും 2019ൽ സായ് പ്രണീതും സെമി ഫൈനലിൽൽ തോറ്റതായിരുന്നു ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരത്തിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം.
Story Highlights : kidambi srikanth lost bwf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here