വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ വീണ്ടും പുക; താത്കാലിക ഓഫീസ് നാളെ മുതൽ പ്രവർത്തിക്കുമെന്ന് അധികൃതർ

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. പുക കണ്ടത്ത് കാവൽ നിന്ന പൊലീസുകാരാണ്. അഗ്നിശമന സേനയെത്തി പുക അണച്ചു. കഴിഞ്ഞ ദിവസം കത്തിയ റെക്കോർഡ് റൂമിൽ നിന്നാണ് ആറര മണിയോടെ തീയും പുകയും ഉയർന്നത്. അന്ന് കെടുത്തിയ മരക്കഷ്ണങ്ങളിൽ നിന്ന് തീ പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം വടകര താലൂക്ക് ഓഫീസ് നാളെ മുതൽ പ്രവർത്തിക്കുമെന്നും സബ് ട്രഷറിയിലാണ് താത്കാലിക സംവിധാനം ഒരുക്കുന്നതെന്നും അധികൃതർ അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഓഫിസ് പ്രവർത്തിക്കും. താലൂക്ക് ഓഫീസിൽ തീപിടിച്ചതിനെ തുടർന്നാണ് താൽക്കാലിക ഓഫീസ് തുറന്നത്.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതിനിടെ, തീപ്പിടിത്ത കേസിൽ ആന്ധ്ര സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ മൂന്നു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുറ്റം സമ്മതിച്ചതോടെയാണ് നാലാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights : vadakara-taluk-office-on-fire-again-temporary-office-from
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here