Advertisement

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ; കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

December 20, 2021
Google News 1 minute Read

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. ലോക്സഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്ന് കെ മുരളീധരന്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരൻ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

വിഷയം സഭയിലുന്നയിക്കാൻ ബിജെപിയും നോട്ടീസ് നൽകും. ആലപ്പുഴ കൊലപാതകങ്ങളില്‍ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും. സംഭവത്തില്‍ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Story Highlights :alappuzha-political-murders-congress-and-bjp-will-raise-in-parliament-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here