ആലപ്പുഴ ഇരട്ടക്കൊലപാതകം : പ്രതികളെത്തിയ കാർ തിരിച്ചറിഞ്ഞു; ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു.
എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ കാർ കണ്ടെത്താനായില്ല. കാർ പ്രതികൾ വാടകയ്‌ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. വാഹന ഉടമയെ പൊലീസ് ചോദ്യം ചെയ്ത് വിവരങ്ങൾ ശേകരിച്ചു.
ബിജെപി നേതാവ് രൺജീത്ത് കൊലക്കേസിൽ പ്രതികൾ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചയോടെയാണ് രൺജീത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രൺജീത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രൺജീത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രൺജീത്ത്.
Read Also : ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Story Highlights : alappuzha twin murder vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here