ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാനേതാവ് ടെംപർ ബിനുവെന്ന് പൊലീസ് പറയുന്നു. ( alappuzha goonda attack )
അതേസമയം, ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. ജില്ലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾ ആശങ്കപെടേണ്ടതില്ലെന്നും നിലവിൽ ജില്ലയിലെ എല്ലാ മേഖലകളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്ന് എ അലക്‌സാണ്ടർ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് കളക്ടർ; മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും
ഇന്നലെ നടന്ന എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ സംഘർഷ സാധ്യത നിലനിന്നിരുന്നു. ഇതേ തുടർന്ന് ഇന്നലെയും ഇന്നും ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story Highlights : alappuzha goonda attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here