Advertisement

രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

December 20, 2021
Google News 2 minutes Read
kerala police strict patroling

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ( kerala police strict patrolling )

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.

Read Also : ആലപ്പുഴ ഇരട്ടക്കൊലപാതകം : പ്രതികളെത്തിയ കാർ തിരിച്ചറിഞ്ഞു; ബൈക്കുകൾ പൊലീസ് കസ്റ്റഡിയിൽ

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

Story Highlights : kerala police strict patrolling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here