അന്താരാഷ്ട്ര സ്ഥാപനത്തിന്റെ തലപ്പത്ത് മറ്റൊരു ഇന്ത്യൻ സ്വദേശി കൂടി; അഭിമാനമായി ലീന

ഗൂഗിൾ, ട്വിറ്റർ, മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയ്ക്ക് പിന്നാലെ വീണ്ടും ഇന്ത്യൻ സ്വദേശിയെ തലപ്പത്ത് പ്രതിഷ്ടിച്ച് മറ്റൊരു അന്താരാഷ്ട്ര സ്ഥാപനവും. ഫ്രഞ്ച് അത്യാഡംബര ഫാഷൻ സ്ഥാപനമായ ‘ചാനൽ’ ആണ് ഇന്ത്യൻ സ്വദേശിനി ലീന നായരെ ഗ്ലോബൽ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. ( leena nair chanel ceo )
52 കാരിയായ ലീന നായരായിരുന്നു യൂണീലിവറിന്റെ ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞതുമായ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ. ഈ സ്ഥാനം രാജിവച്ചാണ് ലീന നായർ ചാനലിൽ എത്തിയത്. ഫാഷൻ രംഗത്ത് ലീനയുടെ ആദ്യ ചുവടുവയ്പ്പാണ് ഇതെങ്കിലും, ഇവിടെയും ലീന നായർ അത്ഭുതം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Read Also : ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു
മഹാരാഷ്ട്ര സ്വേദശിനിയായ ലീന നായർ വാൽചന്ദ് കോളജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്നാണ് ബിരുദം നേടിയത്. 1992ൽ ജംഷഡ്പൂർ എക്‌സഎൽആർഐ കോളജിൽ നിന്ന് എംബിഎ നേടി. ഇതിന് പിന്നാലെ ഹിന്ദുസ്ഥാൻ യൂണിലിവറിൽ ട്രെയ്‌നിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് വർഷങ്ങൾക്ക് ശേഷം ലീന നായർ യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫിസർ ആയത്.
I am humbled and honoured to be appointed the Global Chief Executive Officer of @CHANEL, an iconic and admired company.
— Leena Nair (@LeenaNairHR) December 14, 2021
1910 ൽ രൂപീകൃതമായ ഫാഷൻ സ്ഥാപനമാണ് ചാനൽ. ഗബ്രിയേൽ കൊക്കോ ചാനൽ ആരംഭിച്ച സ്ഥാപനം ഇന്ന് ഫാഷൻ ലോകത്തിന്റെ പ്രഥമ സ്ഥാനത്ത് നിലകൊള്ളുന്നു.
Story Highlights : leena nair chanel ceo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here