ഓർഡർ ചെയ്തത് 40000 രൂപയുടെ ആപ്പിൾ വാച്ച്; നടന് കിട്ടിയതോ കല്ല്…

ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് നമ്മൾ നിരവധി വാർത്തകൾ ഇപ്പോൾ കേൾക്കാറുണ്ട്. അതുകൊണ്ട് തന്നെ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചും എങ്ങനെ ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം എന്നതിനെ കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം. മുൻനിര പ്ളാറ്റുഫോമുകളിൽ നിന്ന് പോലും സ്മാർട്ട്ഫോണുകളും മറ്റു വില കൂടിയ ഉത്പന്നങ്ങളും വാങ്ങിയിട്ട് കല്ലും മണ്ണും ഒക്കെ കിട്ടുന്നത് ഇതാദ്യത്തെ സംഭവം അല്ല. ഇന്ത്യയിലും ഇത്തരം നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ വിദേശത്തും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ ഓൺലൈൻ തട്ടിപ്പിന് ഇരയായിരിക്കുന്നത് പ്രശസ്ത ബ്രസീലിയൻ നടനായ മുരിലോ ബെനിസിയോ ആണ്. അദ്ദേഹം ബ്രസീലിലെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ആപ്പിൾ വാച്ച് 6 ഓർഡർ ചെയ്തത്. എന്നാൽ അതിന് പകരം കിട്ടിയത് കല്ല് ആണ്.
Read Also : “എത്രകാലം ഇതിനകത്ത് കഴിയും”; കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന കുറുമ്പൻ പാണ്ടയുടെ രസകരമായ വീഡിയോ…
റീട്ടെയിലർ കാരിഫോറിൽ നിന്നാണ് ബെനിസിയോ 44 എംഎം ആപ്പിൾ വാച്ച് സീരീസ് 6 ഓൺലൈനായി ഓർഡർ ചെയ്തത് എന്നാണ് ബ്ലോഗർ ലോ ബിയാൻകോയുടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓർഡർ ചെയ്ത് പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് സാധനം എത്തുന്നത്. എന്നാൽ, പാക്കിനകത്ത് ആപ്പിൾ വാച്ചിന് പകരം കല്ലുകൾ ആയിരുന്നു. 530 ഡോളർ അതായത് ഏകദേശം 40000 രൂപ നടൻ ഇതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമിന് നൽകിയത്. അദ്ദേഹം കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാരിഫോർ കമ്പനിയിൽ നിന്ന് അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല.
ഓർഡർ ലഭിച്ച ഏഴ് ദിവസത്തിന് ശേഷമാണ് നടൻ പരാതിപ്പെട്ടത്. അതുകൊണ്ട് തന്നെ പരാതി സ്വീകരിക്കാൻ സാധിക്കില്ല എന്നാണ് അധികൃതർ മറുപടി നൽകിയത്. കമ്പനിയ്‌ക്കെതിരെ നടൻ കേസ് കൊടുത്തിരിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നത്.
Story Highlights : Brazilian actor orders Apple Watch 6 online, gets stone instead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here