എഫ്സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാൻ ഫെറാണ്ടോ ക്ലബ് വിട്ടതിൻ്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്നിക്കൽ ഡയറക്ടറും റിസർവ് ടീം പരിശീലകനുമായിരുന്നു പെരേര. സൂപ്പർ ക്ലബിൽ ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്നു.
എടികെ മോഹൻ ബഗാൻ്റെ ഓഫർ സ്വീകരിച്ചാണ് സ്പാനിഷ് പരിശീലകൻ ഫെറാൻഡോ ക്ലബ് വിട്ടത്. സീസണിലെ മോശം പ്രകടനങ്ങളെ തുടർന്ന് അൻ്റോണിയോ ലോപസ് ഹെബാസ് ക്ലബ് വിട്ടിരുന്നു. ഇതിനു പകരമാണ് ഫെറാൻഡോയെ എടികെ ടീമിലെത്തിച്ചത്. റിലീസ് ക്ലോസ് തുക നൽകിയാണ് ഫെറാൻഡോ ക്ലബ് വിടുന്നത്.
അതേസമയം, എടികെ മോഹൻ ബഗാനെതിരെ വിമർശനവുമായി എഫ്സി ഗോവ സഹ ഉടമ അക്ഷയ് ടൻഡൻ രംഗത്തെത്തി. താരങ്ങളെയും പരിശീലകരെയും റാഞ്ചുന്നത് മാന്യമായാവണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ടീം അംഗങ്ങളെ ഇക്കാര്യം അറിയിക്കാനുള്ള സാവകാശമെങ്കിലും നൽകാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2020-21 സീസണിൽ ഫെറാൻഡോ ടീമിനെ സെമിയിലെത്തിച്ചിരുന്നു. എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ പോയിൻ്റ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ് എന്ന നേട്ടം എഫ്സി ഗോവ സ്വന്തമാക്കിയപ്പോൾ ഫെറാൻഡോ ആയിരുന്നു പരിശീലകൻ.
Story Highlights : fc goa coach derrick pereira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here