ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്കോര്‍ ചെയ്തപ്പോള്‍ അര്‍ഫ്രാസ്, അബ്ദുള്‍ റാണ, നദീം എന്നിവരാണ് പാകിസ്താന് വേണ്ടി ഗോളടിച്ചത്.(Asia Cup Hockey)
നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാകിസ്താനെ 3-1ന് തോൽപ്പിച്ചിരുന്നു. ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് മൂന്നാം സ്ഥാനക്കാരാവേണ്ടിവന്നത്.
Story Highlights : asian champions- tropy-hockey- india wons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here