28
Jan 2022
Friday

മൈജിയുടെ നൂറാമത് ഔട്ട്‌ലെറ്റ് പെരിന്തല്‍മണ്ണയ്ക്ക് സമർപ്പിച്ച് മഞ്ജു വാര്യർ

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു . ഇതോടെ മൈജി കേരളത്തിലാകെ നൂറ് ഔട്ട്‌ലെറ്റുകളും നൂറ് മൈജി കെയര്‍ സര്‍വീസ് സെന്‍ററുകളും എന്ന നാഴികക്കല്ല് താണ്ടുകയാണ്. ഉദ്‌ഘാടന ചടങ്ങിൽ മൈജി ചെയർമാൻ &മാനേജിങ് ഡയറക്ടർ എ കെ ഷാജിയും സന്നിഹിതനായിരുന്നു. ഫ്‌ളവേഴ്‌സ് എം ഡി ആർ ശ്രീകണ്ഠൻ നായരും ചടങ്ങിന്റെ ഭാഗമായി. വിവിധ മേഖലകളിലെ വിശിഷ്ടതിഥികളും പ്രമുഖ ബ്രാൻഡുകളുടെ പ്രതിനിധികളും മൈജിയുടെ മറ്റു മാനേജർമാരും ചടങ്ങിൽ പങ്കെടുത്തു. മൈജിയുടെ ക്വാളിറ്റി പ്രോസസിന്റെ ഭാഗമായി ലഭിച്ച ISO 9001 -2015 അംഗീകാരം ചടങ്ങിൽ വച്ച് മഞ്ജു വാര്യർ കൈമാറി.

ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സ് സ്റ്റോറാണ് പെരിന്തല്‍മണ്ണയില്‍ പ്രവർത്തമാരംഭിച്ചത്. വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചന്‍ അപ്ലയന്‍സസ് തുടങ്ങി ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ തുടങ്ങി ഗാഡ്ജറ്റുകളുടെയും അതിവിപുലമായ കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഇതുവരെ കണ്ടിട്ടില്ലാത്ത ഉദ്ഘാടന ഓഫറുകളും അനവധി സ് പെഷ്യല്‍ ഓഫറുകളുമാണ് പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഒരുക്കിയിട്ടുള്ളത്. അനവധി സര്‍പ്രൈസ് ഗെയിമുകളും കോണ്ടസ്റ്റുകളും ഉദ്ഘാടനത്തിന്‍റെ ഭാഗമായി പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ചതും വേറിട്ടതുമായ ഒരു ഷോപ്പിംഗ് എക്സ്പീരിയന്‍സാണ് ലഭ്യമാകുക.

കിച്ചന്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഡിജിറ്റല്‍ ആക്‌സസറീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം തീയറ്ററുകള്‍, ലൈവ് എക്‌സ്പീരിയന്‍സ് ഏരിയ, പ്രിന്‍ററുകള്‍, പ്രൊജക്റ്ററുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍ & പ്ലേ സ്റ്റേഷനുകള്‍ എന്നിവയെല്ലാം കളക്ഷനിലും വിലക്കുറവിലും ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം ഗൃഹോപകരണങ്ങള്‍ ഒരുമിച്ച് തിരഞ്ഞെടുക്കാനുള്ള കോംബോ ഓഫറുകളും അവിശ്വസനീയമായ വിലക്കുറവില്‍ പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ അണിനിരക്കുന്നു. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ പെരിന്തല്‍മണ്ണ ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒപ്പം സജ്ജീകരിച്ചിട്ടുള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയയും പെരിന്തല്‍മണ്ണ ഫ്യൂച്ചറിന്റെ പ്രത്യേകതകളിലൊന്നാണ്.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍റഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. വിദഗ്ധരായ ടെക്‌നീഷ്യന്‍സിന്‍റെ നേതൃത്വത്തില്‍ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്ന മൈജി കെയറും പെരിന്തല്‍മണ്ണ ഫ്യൂച്ചറിന്‍റെ ഭാഗമായുണ്ട്. ബഡ്ജറ്റിന്‍റെ ടെന്‍ഷനില്ലാതെ പര്‍ച്ചേസ് ചെയ്യുവാന്‍ നിരവധി പ്ലാനുകളും പെരിന്തല്‍മണ്ണ ഫ്യൂച്ചറില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വളരെ ചെറിയ മാസതവണയില്‍ ടി.വി., റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുക്കാം. പെരിന്തല്‍മണ്ണയുടെ ഭാവിതന്നെ തിരുത്തിയെഴുതുന്ന പെരിന്തല്‍മണ്ണയിലെ പുതിയ സ്റ്റോര്‍ മാറ്റങ്ങളിലേക്കും ഫ്യൂച്ചര്‍ ഷോപ്പിംഗിലേക്കുമുള്ള മൈജിയുടെ ഒരു പുതിയ ചുവടുവയ്പ്പാണ്.

Story Highlights : myG New showroom opened perinthalmanna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top