25
Jan 2022
Tuesday

കശ്മീരില്‍‌ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങൾ; ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു

കശ്മീരില്‍‌ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്‌നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ മൊഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. (jammu kashmir)

ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീകരവാദികള്‍ക്കായുള്ള തെരച്ചില്‍ പ്രദേശത്ത് പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

ശ്രീനഗറിലുണ്ടായ ആക്രമണത്തില്‍ റൗഫ് അഹ്‌മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ റൗഫ് അഹ്‌മദ് മരണപ്പെടുകയായിരുന്നു.

Story Highlights : police-officer-civilian-killed-in-2-terror-attacks-in-kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top