Advertisement

രൺജീത്ത് വധക്കേസ് പ്രതികളെ റിമാൻഡ് ചെയ്തു

December 22, 2021
Google News 1 minute Read
ranjith sreenivasan murderers remand

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു‍. ഇന്നലെ പിടികൂടിയ 5 പേരെയാണ് റിമാൻഡ് ചെയ്തത്. ഗുഡാലോചന, തെള്ളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസില്‍ എസ്ഡിപിഐയുടെ പഞ്ചായത്തംഗം കസ്റ്റഡിയിലായിരുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിയുടെ സജീവ പ്രവര്‍ത്തകനാണ് നവാസ് നൈന.

മണ്ണഞ്ചേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്നുള്ളവര്‍, കൊലപാതകത്തിന്റെ ആസൂത്രത്തില്‍ പങ്കുള്ളവരാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മണ്ണഞ്ചേരിയില്‍ നിന്നുള്ള രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇതുവരെ പിടിയിലായത്.

Read Also : രൺജീത്ത് വധക്കേസ് : നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രണ്‍ജീത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റ രണ്‍ജീത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രണ്‍ജീത്ത്.

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Story Highlights : ranjith sreenivasan murderers remand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here